Connect with us

National

സുശാന്ത് സിംഗിന്റെ മരണം: അന്വേഷണം സി ബി ഐക്ക് വിട്ടു

Published

|

Last Updated

ന്യൂഡൽഹി| സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം സി ബി ഐക്ക് വിട്ടതായി കേന്ദ്രം സുപ്രീം കോടതിയിൽ. അന്വേഷണം സുപ്രീം കോടതിക്ക് കൈമാറണമെന്ന്  ഇന്നലെ വൈകീട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആവശ്യപ്പെട്ട പ്രകാരമാണ് കേസ് അന്വേഷണം സി ബി ഐക്ക് കൈമാറിയതെന്ന് തുഷാർ മേത്ത പറഞ്ഞു.

മുംബൈ പോലീസ് തെളിവുകൾ മറച്ചുവെക്കുന്നുണ്ടെന്നും ബിഹാർ പോലീസുമായി സഹകരിക്കണമെന്നും സുശാന്ത് സിംഗിന്റെ അഭിഭാഷകൻ വികാസ് സിംഗ് പറഞ്ഞു. എന്നാൽ മുംബൈ പോലീസിനെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ബിഹാർ പോലീസിന് എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ അധികാരമില്ലെന്നും മഹാരാഷ്ട്ര സർക്കാറിന്റെ അഭിഭാഷകൻ ആർ ബസന്ത് പറഞ്ഞു.

അതേസമയം, സുശാന്ത് സിംഗിൻറെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബർത്തി നൽകിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ ബിഹാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൻറെ അന്വേഷണം മുംബൈയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹരജിയാണ് പരിഗണിക്കുന്നത്. സുശാന്തിൻറെ അച്ഛൻ നൽകിയ പരാതിയിൽ കഴിഞ്ഞ 28 നാണ് പാറ്റ്ന പോലീസ് റിയക്കെതിരെ കേസ് എടുത്തത്. ആത്മഹത്യാ പ്രേരണ കുറ്റം ഉൾപ്പെടെ ചുമത്തിയായിരുന്നു കേസ്.

---- facebook comment plugin here -----

Latest