Connect with us

Kerala

സബ് ട്രഷറി തട്ടിപ്പ്; ബിജുലാല്‍ അറസ്റ്റില്‍

Published

|

Last Updated

തിരുവനന്തപുരം | വഞ്ചിയൂര്‍ സബ് ട്രഷറിയുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ എം ആര്‍ ബിജുലാല്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് അഭിഭാഷകന്റെ ഓഫീസില്‍വെച്ച് ബിജുലാലിനെ പിടികൂടിയ പോലീസ് അദ്ദേഹത്തെ വഞ്ചിയൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ട്രഷറി തട്ടിപ്പ് കേസില്‍ തനിക്ക് പങ്കില്ലെന്നും താന്‍ ഓണ്‍ലൈനില്‍ റമ്മി കളിച്ച് കിട്ടിയ പണമാണ് അക്കൗണ്ടിലുള്ളതെന്നും അറസ്റ്റിലാകുന്നതിന് മുമ്പ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

പണം തട്ടിയത് താനല്ലെന്നും തന്റെ അക്കൗണ്ട് മറ്റാരോ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും ബിജുലാല്‍ പറഞ്ഞിരുന്നു. ഓഫീസറുടെ യൂസര്‍ ഐഡിയും പാസ് വേര്‍ഡും ഉപയോഗിച്ചുവെന്നാണ് ചില വാര്‍ത്തകളില്‍ കണ്ടത്. അങ്ങനെ ഉപയോഗിക്കാന്‍ സാധിക്കില്ല. സര്‍ക്കാറിന് വേണ്ടി ജോലി ചെയ്യുന്ന ആളാണ് താന്‍. ഖജനാവാണെന്ന് ബോധമുണ്ട്. തന്റെ യൂസര്‍ ഐ ഡിയും പാസ് വേര്‍ഡും മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലേ? അതിനുള്ള സാധ്യത പരിശോധിക്കണം. വഞ്ചിയൂര്‍ ട്രഷറിയില്‍ നിന്ന് 60,000 രൂപ തട്ടിയെടുത്തുവെന്ന ആരോപണം തെറ്റാണ്. ആരാണ് തിരിച്ചടച്ചതെന്നും വ്യക്തമല്ല. തനിക്കെതിരെ ആസൂത്രിത നീക്കമാണെന്നും ബിജുലാല്‍ പറഞ്ഞിരുന്നു.

മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെ പോലീസില്‍ കീഴടങ്ങാനായി അഭിഭാഷകന്റെ അടുത്തേക്ക് അദ്ദേഹം എത്തുകയായിരുന്നു. ഈ സമയത്താണ് പോലീസെത്തി അറസ്റ്റ് ചെയ്തതത്.

 

 

Latest