Connect with us

National

ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പാകിസ്ഥാന്റെ പുതിയ ഭൂപടം; സ്‌കൂള്‍ സിലബസിലും ഉള്‍പ്പെടുത്തും

Published

|

Last Updated

ന്യൂഡല്‍ഹി | ജമ്മു കശ്മീരില്‍ ഇന്ത്യന്‍ ഭൂപ്രദേശങ്ങള്ള്‍പ്പെടുത്തി പാകിസ്ഥാന്‍ പുതിയ ഭൂപടം പുറത്തിറക്കി. ഗുജറാത്തിന്റെ ഭാഗമായ ജുനാഗഡ്ഡും പാകിസ്ഥാന്‍ ഭൂപടത്തിലുണ്ട്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് വിവാദ ഭൂപടം പുറത്തിറക്കായത്.

ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശങ്ങളും ലഡാക്കിനെയും പാകിസ്ഥാന്‍ അധീനതയിലുള്ള പ്രദേശങ്ങളാക്കിയുള്ള ഭൂപടമാണ് പാകിസ്താന്‍ സര്‍ക്കാര്‍ ഇന്ന് അംഗീകരിച്ചത്. കശ്മീരിന്റെ പദവി എടുത്തുകളഞ്ഞതിന്റെ ഒന്നാം വാര്‍ഷികമാണ് നാളെ. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കമെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. നാളെ കരിദിനമായും പാകിസ്ഥാന്‍ ആചരിക്കും. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ പ്രതിഷേധ റാലികള്‍ നടത്താനും പാകിസ്ഥാന്‍ തീരുമാനിച്ചിട്ടുണ്ട്.

പുതിയ ഭൂപടം സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു.

Latest