Connect with us

Covid19

സംസ്ഥാനത്ത് ഒരു കൊവിഡ് മരണവും സര്‍ക്കാര്‍ മറച്ചുവക്കുന്നില്ല: മന്ത്രി ശൈലജ

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഒരു കൊവിഡ് മരണവും സര്‍ക്കാര്‍ മറച്ചുവക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ. കൊവിഡ് ബാധിതരായി മരിച്ചവരെ കൊവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഫലം, മെഡിക്കല്‍ റിപ്പോര്‍ട്ട് എന്നിവ അടിസ്ഥാനമാക്കിയാണ് മരണം പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു. മരണം സ്ഥിരീകരിക്കാന്‍ താമസം വരുന്നത് സാമ്പിള്‍ ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ അയക്കേണ്ടി വരുന്നതിനാലാണ്. മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയ മരണങ്ങള്‍ പിന്നീട് പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

രോഗവ്യാപനം കൂടിയതോടെ കൊവിഡ് മരണങ്ങളുടെ ഔദ്യോഗിക പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുന്ന മരണങ്ങളുടെ എണ്ണവും വര്‍ധിച്ചതായി ആരോപണമുയര്‍ന്നിരുന്നു. കൊവിഡ് രൂക്ഷമായ ജൂലെ മാസത്തില്‍ മാത്രം 22 മരണങ്ങള്‍ വിവിധ കാരണങ്ങളാല്‍ കോവിഡ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മരിച്ചവര്‍ കോവിഡ് ബാധിതരാണെങ്കിലും എല്ലാ കേസുകളിലും മരണകാരണം കോവിഡായി കാണാനാവില്ലെന്ന മാര്‍ഗനിര്‍ദേശമനുസരിച്ചാണ് ഇതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.

ഹൃദ്രോഗികള്‍, കാന്‍സര്‍, വൃക്കരോഗികളടക്കമുള്ളവര്‍ കൊവിഡ് ബാധിതരായി മരിച്ചാല്‍ കൊവിഡ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നാണ് പരാതിയുയര്‍ന്നത്. ഗുരുതരമായ മറ്റ് രോഗങ്ങളുള്ളയാള്‍ മരിച്ചാലും കൊവിഡ് സ്ഥിരീകരിച്ചത് കൊണ്ടു മാത്രം കൊവിഡ് മരണമാകില്ലെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നത്. ലോകാരോഗ്യ സംഘനയും ഐ സി എം ആറും നല്‍കിയ മാര്‍ഗനിര്‍ദേശ പ്രകാരമാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Latest