Connect with us

National

ഐസോലേഷനിലിരുന്നും അമിത് ഷാ രാജസ്ഥാന്‍ സര്‍ക്കാറിനെ താഴെയിടാന്‍ ശ്രമിക്കുമെന്ന് ശിവസേന

Published

|

Last Updated

മുംബൈ| കൊവിഡ് ബാധിച്ച് ഐസോലേഷനില്‍ കഴിയുകയാണെങ്കിലും രാജസ്ഥാന്‍ സര്‍ക്കാറിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍ത്തില്ലെന്ന് ശിവസേന.

അമിത് ഷായിക്ക് കൊറോണ സ്ഥിരീകരിച്ച ശേഷം അദ്ദേഹ ഐസൊലേഷനിലാണ്. എന്നാല്‍ ഇപ്പോഴും രാജസ്ഥാന്‍ മുഖ്യമന്ത്രി അേേശാക് ഗെഹ്ലോട്ട് സന്തോഷവാനല്ല. കാരണം ഷാ എവിടെയിരുന്നാലും അവിടെ നിന്ന് തന്റെ രാഷട്രീയ പ്രവര്‍ത്തനം തുടരും. അതിനാല്‍ ഗെഹ്ലോട്ട് സര്‍ക്കാര്‍ ഇപ്പോഴും അപകടത്തിലാണെന്നും ശിവസേന പറയുന്നു.

ആഭ്യന്തരമന്ത്രി ഐസോലേഷനിലാണെങ്കിലും ഗെഹ്ലോട്ട് തന്റെ എം എല്‍ എമാരെ മാറ്റിനിര്‍ത്തേണ്ടി വരികയാണ്. അതിനര്‍ഥം സര്‍ക്കാര്‍ ഇപ്പോഴും ഭീഷണിയിലാണെന്നും ശിവസേന മുഖപത്രമായ സംനയില്‍ പറയുന്നു. അമിത് ഷാ വേഗം സുഖം പ്രാപിക്കട്ടേയെന്നും അവര്‍ പറഞ്ഞു. ഭൂമി പൂജ ചടങ്ങ് അമിത് ഷായുടെ അസാന്നിധ്യത്തിലാണ് നടക്കുകയെന്നും ശിവസേന കൂട്ടിചേര്‍ത്തു.

Latest