Connect with us

National

ജോലിയിൽ കൃത്യതയില്ല; വേലക്കാരിയെ അക്രമിച്ച് വീട്ടമ്മ

Published

|

Last Updated

അഹമ്മദാബാദ് | വീട്ടുടമസ്ഥയുടെ അക്രമത്തിൽ വേലക്കാരിക്ക് പരുക്ക്. അഹമ്മദാബാദിലെ വാസ്‌നയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. ശാന്തനു സിംഗിന്റെയും കല്യാണിയുടെയും വീട്ടിൽ താമസിച്ച് ജോലി ചെയ്യുകയായിരുന്ന ബിഹാർ സ്വദേശിയായ പ്രീതികുമാരി റാമിനാണ് അക്രമത്തിൽ പരുക്കേറ്റത്.

ദൈനംദിന ജോലി ശരിയായി ചെയ്യുന്നില്ലെന്നും കൃത്യതയില്ലെന്നും ആരോപിച്ച് വീട്ടുടമസ്ഥ കല്യാണി തന്നെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തതായി യുവതി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. തുടർന്ന് പ്രകോപിതയായ കല്യാണി മേശയിലുള്ള കത്തി എടുത്ത് തന്നെ അക്രമിക്കുകയായിരുന്നു.

അത്മരക്ഷക്കായി കൈകൊണ്ട് തടഞ്ഞെങ്കിലും ഇടത് കൈപ്പത്തിക്ക് വെട്ടേറ്റു. ഉടൻ വീട്ടിൽ നിന്ന് ഇറങ്ങി ഓടിയ പ്രീതികുമാരിയെ അജ്ഞാതനായ വ്യക്തിയാണ് ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് പോലീസിനെ വിവരം അറിയിക്കുയും വീട്ടുടമസ്ഥക്കെതിരെ പരാതി നൽകുകയും ചെയ്തതായി പ്രീതികുമാരി പറഞ്ഞു.

Latest