Connect with us

Covid19

കര്‍ണാടകയില്‍ മുഖ്യമന്ത്രി യെദ്യൂരപ്പക്ക് പിന്നാലെ മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കൊവിഡ്

Published

|

Last Updated

ബെംഗളുരു |  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. സിദ്ദരാമയ്യയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പക്കും കൊവിഡ് സ്ഥിരീകരിരുന്നു. അദ്ദേഹം ഇപ്പോള്‍ ആശുപത്രിയിലാണുള്ളത്. തന്റെ സമ്പര്‍ക്കത്തില്‍പ്പെട്ടവരെല്ലാം നിരീക്ഷണത്തില്‍ പോകണമെന്ന് യെദ്യൂരപ്പ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അമിത് ഷായും ഇപ്പോള്‍ ആശുപത്രി ചികിത്സയിലാണ്.

 

Latest