Connect with us

Kerala

സുപ്രീം കോടതി വിധികളുടെ പരിഭാഷ മലയാളത്തില്‍ ലഭിച്ചു തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം | കേരളവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധികളുടെ പരിഭാഷ മലയാളത്തില്‍ ലഭിച്ച് തുടങ്ങി. സുപ്രീം കോടതി വെബ്‌സൈറ്റില്‍ കോടതി വിധിയുടെ മലയാളം പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്്തു തടങ്ങി. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസിനും കേന്ദ്ര നിയമമന്ത്രിക്കും കത്ത് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് നടപടി.
മലയാളത്തിന് പുറമെ തമിഴിലും പഞ്ചാബിയിലുമുള്ള വിധികളുടെ പരിഭാഷകള്‍ സുപ്രിംകോടതി ഔദ്യോഗിക വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തു തുടങ്ങി. നേരത്തെ ആറ് പ്രാദേശിക ഭാഷകളില്‍ മാത്രമാണ് പരിഭാഷ നിശ്ചയിച്ചിരുന്നത്.

 

Latest