Connect with us

Kerala

ഇടത് ഭരണത്തിലെ ട്രഷറി തട്ടിപ്പുകളെല്ലാം അന്വേഷിക്കണം: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം |  എല്‍ ഡി എഫ് അധികാരത്തില്‍ വന്നതിന് ശേഷമുള്ള മുഴുവന്‍ ട്രഷറി തട്ടിപ്പും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിന്‍ലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. ഇപ്പോഴത്തെ സര്‍ക്കാര്‍ വന്ന ശേഷം വിവിധ ട്രഷറികളില്‍ നിന്നും നിരവധി തവണ പണമപഹരിച്ച സംഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി താത്പര്യം മുന്‍ നിര്‍ത്തി കുറ്റവാളികളെ സംരക്ഷിക്കാനും, തിരിമറി ഒതുക്കി തീര്‍ക്കാനും ഉന്നതരുടെ ഒത്താശയോടെ സാധിച്ചു.

ഇക്കാര്യത്തില്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെയും ട്രഷറി ഡയറക്ടനവകുപ്പ് ചുമതലപ്പെടുത്തിയ ഉദ്യേഗസ്ഥരില്‍ ഒരാള്‍ നേരത്തെ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ വ്യക്തിയാണെന്ന് പരാതിയുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ട്രഷറികളില്‍ നടന്ന പണം തിരിമിറിയും പ്രളയ ഫണ്ട് തട്ടിപ്പുള്‍പ്പെടെയുള്ള കുംഭകോണങ്ങളും സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തലയുടെ കത്തിലുണ്ട്.