ക്വാറന്റൈന്‍ പാലിച്ചില്ലെന്ന്; `കൊവിഡ് പോസിറ്റീവായ സ്ത്രീയുടെ മകനെ മര്‍ദിച്ചു

Posted on: August 2, 2020 9:04 pm | Last updated: August 2, 2020 at 9:04 pm

ഇടുക്കി | ഇടുക്കി ചെമ്മണ്ണാറ്റില്‍ കൊവിഡ് സ്ഥിരീകരിച്ച സ്ത്രീയുടെ മകനെ ക്വാറന്റൈന്‍ പാലിച്ചില്ലെന്ന് ആരോപിച്ച് നാട്ടുകാരില്‍ ചിലര്‍ മര്‍ദിച്ചതായി പരാതി. ആറംഗ
സംഘമാണ് മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു.

വീട്ടിലേക്ക് ആംബുലന്‍സ് എത്താന്‍ ബുദ്ധിമുട്ടായതിനാല്‍ ജീപ്പില്‍ അമ്മയെ ആംബുലന്‍സിനു അടുത്ത് വരെയെത്തിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു തടഞ്ഞ് വച്ചുള്ള മര്‍ദനം. സംഭവത്തില്‍ ഉടുമ്പന്‍ചോല പോലീസ് കേസെടുത്തു.