Connect with us

National

കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ പാംഗോംഗിനെ കുറിച്ച് സംസാരിക്കാന്‍ വിസമ്മതിച്ച് ചൈന

Published

|

Last Updated

ലഡാക്ക്| ഇന്ന് നടന്ന ഇന്ത്യാ-ചൈന കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ പാംഗോംഗില്‍ നിന്ന് പിന്‍വാങ്ങുന്നതിനെ സംബന്ധിച്ച് ചൈന ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ല. ചൈന ഇതിനെ വെറും സംസാര വിഷയമായി തള്ളികളഞ്ഞതിനാല്‍ ഈ ഫിംഗര്‍ പോയിന്റിനെ സംബന്ധിച്ച് സംഘര്‍ഷാവസ്ഥ വഷളായികൊണ്ടിരിക്കുകയാണ്.

ജൂണ്‍ 14-15 ന് നടന്ന നാലാംതല ചര്‍ച്ചയിലും പാംഗോംഗിന്റെ കാര്യത്തില്‍ ചൈന വിമുഖത രേഖപ്പെടുത്തിയിരുന്നു. പാംഗോഗ് വിട്ട് നല്‍കില്ലെന്ന നിലപാടിലാണ് ചൈന ഇപ്പോള്‍. പാംഗോംഗില്‍ നിന്ന് ചൈന സേനയെ പിന്‍വലിക്കാത്തത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടുത്തുന്നുണ്ട്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷ പോയിന്റായി പാംഗോംഗിനെ മാറ്റിയത് ചൈനയുടെ പിടിവാശിയാണ്. കഴിഞ്ഞ മൂന്ന് ആഴ്ചയായി ഇവിടെ ചൈന സൈനിക ടെന്റുകള്‍ പണിയുകയാണ്. അതേസമയം, പാംഗോംഗിനെ കുറിച്ച് ചര്‍ച്ച ചെയ്യാതെ മുന്നോട്ട് പോകാനാവില്ലെന്ന് ഇന്ത്യ അറിയിച്ചു.

ഇന്ത്യന്‍ ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗ്, ചൈനീസ് ലഫ്റ്റനന്റ് ജനറല്‍ ലിന്‍ ലിയു എന്നിവരാണ് ചര്‍ച്ച നടത്തുന്നത്. അതേസമയം, ഇന്നലെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ദിനമായിരുന്നു. മെയ് മുതല്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ പരമ്പരാഗത ചടങ്ങുകള്‍ നടത്തിയില്ല. ഔദ്യോഗികമായി ആശംസകള്‍ അറിയിച്ചുവെങ്കിലും സമ്മാനങ്ങള്‍ കൈമാറിയില്ല.

Latest