Connect with us

Kerala

നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവം; മന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു

Published

|

Last Updated

ആലുവ | നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ഇത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടു. ആലുവ കടങ്ങല്ലൂരില്‍ രാജു- നന്ദിനി ദമ്പതികളുടെ പൃഥ്വിരാജ് ആണ് കുട്ടിയാണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. നാണയം വിഴുങ്ങിയെന്ന് മനസിലാക്കിയ വീട്ടുകാര്‍ ആദ്യം കുട്ടിയെ ആലുവ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സ ലഭിച്ചില്ല. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെയാണ് കുട്ടി മരിച്ചത്. ശിശുരോഗ വിദഗ്ധനും സര്‍ജനും ഇല്ലാത്തതിനാലാണ് ചികിത്സ ലഭ്യമാക്കാന്‍ കഴിയാതെ പോയതെന്നാണ് ആശുപത്രികളുടെ വാദം