കൊവിഡ് 19: സഊദിയില്‍ ഇന്ന് 21 മരണം; 1890 പേര്‍ക്ക് രോഗമുക്തി

Posted on: August 1, 2020 8:52 pm | Last updated: August 1, 2020 at 8:52 pm

ദമാം | സഊദിയില്‍ കൊവിഡ് ബാധിച്ച് ഇരുപത്തി നാല് മണിക്കൂറിനിടെ 21 മരണം. 1,890 പേര്‍ രോഗ മുക്തിനേടുകയും പുതുതായി 1,573 പേര്‍ക്ക് രോഗം സ്ഥിതീകരിക്കുകയും ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

277,478 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപോര്‍ട്ട് ചെയ്തത്. ഇവരില്‍ 237,548 പേര്‍ രോഗ മുക്തി നേടിയിട്ടുണ്ട്. 37,043 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 2,016 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

റിയാദ് 102, മക്ക 89, ദമാം 72, അല്‍ഹുഫൂഫ് 61, മദീന 55, ഖമീസ് മുശൈത്ത് 52, ഹാഇല്‍ 51, നജ്‌റാന്‍ 41, ബുറൈദ 38, ജിസാന്‍ 32, ജിദ്ദ 31, അല്‍ഖുഖൈറിയ 29, ത്വായിഫ് 29, അല്‍ റാസ് 26, ഉയൂന്‍ അല്‍ജവ 25, ഉനൈസ 25, ബാരിക് 25, രിജാല്‍ അല്‍മ 25, അല്‍ മജാരിദ 24, വാദി അല്‍ദവാസിര്‍ 24, യാമ്പു 23, തുടങ്ങിയ രാജ്യത്തെ 144 പ്രദേശങ്ങളിലാണ് ശനിയാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.