കറുത്തവര്‍ഗക്കാരാനായ നടനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതിഷേധവുമായി നൂറുകണക്കിന് ആളുകള്‍ തെരുവില്‍

Posted on: August 1, 2020 12:22 pm | Last updated: August 1, 2020 at 12:22 pm

ലിസ്ബണ്‍| കറുത്തവര്‍ഗക്കാരാനായ നടനെ വെടിവെച്ച് കൊലപ്പെടുത്തയതിനെ തുടര്‍ന്ന് ലിസ്ബണിലെ മെയിന്‍ ചത്വരത്തില്‍ നൂറ് കണക്കിന് ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ബ്രൂണോ കാന്‍ഡിന് നീതി നടപ്പാക്കണമെന്നാവശ്യമുയര്‍ത്തി നിരവധി പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

ലിസ്ബണ്‍ നഗരത്തിന് പത്ത് കിലോമീറ്റര്‍ അകലെ അവെനിഡ ഡി മോസ്‌കോവെഡ്ഡില്‍ വെച്ചാണ് ഗിനിയന്‍ വശംജനായ കാന്‍ഡെ വള്ളക്കാരന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു. നിരവധി തവണ കാന്‍ഡേക്ക് വെടിയേറ്റിരുന്നതായും പോലീസ് പറഞ്ഞു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം, കൊലപ്പെടുത്താനുള്ള കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. വെടിവെപ്പിന് മൂന്ന് ദിവസം മുമ്പ് കാന്‍ഡക്ക് ഭാഷണിയുണ്ടായിരുന്നുവെന്നും വംശീയ അധിക്ഷേപം നടത്തിയതായും ബന്ധുക്കള്‍ പറഞ്ഞു.