Connect with us

Kerala

കണ്ണൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവാവ് മരിച്ചു

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ അലവില്‍ ബൈക്ക് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് യുവാവ് മരിച്ചു. പള്ളിക്കുന്ന് ഇടച്ചേരി സ്വദേശി റിസ്വാന്‍ (30) ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകീട്ടാണ് അപകടം നടന്നത്.

റിസ്വാനൊപ്പം ബൈക്കിലുണ്ടായിരുന്ന പിള്ളയാര്‍ സ്വദേശി കെ നിജിലിനെ പരുക്കുകളോടെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിസ്വാന്റെ മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Latest