സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് ആശുപത്രി വിട്ടു

Posted on: July 31, 2020 2:01 pm | Last updated: July 31, 2020 at 11:10 pm

റിയാദ് | സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ആശുപത്രി വിട്ടു. സഊദി വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പിത്താശയത്തിലെ പഴുപ്പിനെ തുടര്‍ന്ന് ജൂലൈ ഇരുപതിനാണ് രാജാവിനെ മെഡിക്കല്‍ പരിശോധനക്കായി റിയാദിലെ കിംഗ് ഫൈസല്‍ സ്പെഷലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലായ് 23 വ്യാഴാഴ്ച ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയക്ക് വിധേയനാക്കി.

ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി, ചികിത്സയില്‍ കഴിയവേ പ്രതിവാര മന്ത്രിസഭാ യോഗത്തിലും രാജാവ് പങ്കെടുത്തിരുന്നു.