Connect with us

Kerala

ആരോഗ്യവകുപ്പ് എതിർത്തു; കെ എസ് ആർ ടി സി ദീർഘദൂര സർവീസുകൾ ഉടനില്ല

Published

|

Last Updated

കോഴിക്കോട് | കെ എസ് ആർ ടി സിയുടെ ദീർഘദൂര സർവീസുകൾ നാളെ ആരംഭിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഗതാഗത വകുപ്പ് പിന്മാറി. ദീര്‍ഘദൂര സര്‍വീസ് ഉടന്‍ ഉണ്ടാവില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.

സംസ്ഥാന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ, പ്രത്യേകിച്ചും സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്ന സാഹചര്യത്തിൽ ദീർഘദൂര സർവീസുകൾ ഉടൻ ആരംഭിക്കുന്നതിനെ ആരോഗ്യവകുപ്പ് എതിർത്തിരുന്നു. ഇത് കണക്കിലെടുത്താണ് സർവീസുകൾ ഉടൻ തുടങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചത്.

കടുത്ത നിയന്ത്രണത്തിലേക്ക് പോവേണ്ട സാഹചര്യമാണുള്ളതെന്നും ഹ്രസ്വദൂര സര്‍വീസുകള്‍ പോലും നടത്തണോയെന്ന് ആലോചിക്കേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു. 206 ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ ആരംഭിക്കുമെന്നായിരുന്നു മന്ത്രി രാവിലെ അറിയിച്ചിരുന്നത്.

Latest