Connect with us

Kerala

വൈകിയുള്ള നികുതി റിട്ടേണ്‍: ഫയല്‍ ചെയ്യുന്നതിനുള്ള തീയതി സെപ്തംബര്‍ 30 വരെ നീട്ടി

Published

|

Last Updated

തിരുവനന്തപുരം | 2018-19 സാമ്പത്തിക വര്‍ഷത്തെ വൈകിയുള്ള നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്തംബര്‍ 30 ലേക്കു നീട്ടിക്കൊണ്ട് പ്രത്യക്ഷ നികുതി ബോര്‍ഡ് വിജ്ഞാപനമിറക്കി. നേരത്തെ, ജൂലൈ 31 ആയിരുന്നു അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നത്. 2020-21 അസസ്മന്റ് വര്‍ഷത്തില്‍ ബിസിനസില്‍ നിന്നോ പ്രൊഫഷനില്‍ നിന്നോ വരുമാനമില്ലാത്ത മുതിര്‍ന്ന പൗരന്മാര്‍ മുന്‍കൂര്‍ നികുതി അടയ്ക്കേണ്ടെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2019-2020 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി ഫയല്‍ ചെയ്യേണ്ട തീയതി നവംബര്‍ 30ആണ്. അതിനു മുമ്പായി മുന്‍കൂര്‍ നികുതി അടച്ചാല്‍ മതിയാകും. 2020 ഏപ്രില്‍ ഒന്നിന് ഒരുലക്ഷം രൂപ വരെയാണ് നികുതി അടയ്ക്കേണ്ടിയിരുന്നതെങ്കിലാണ് ഇത് ബാധകം. ഒരുലക്ഷം രൂപയില്‍ കൂടുതല്‍ നികുതി അടയ്ക്കാനുണ്ടെങ്കില്‍ പലിശ നല്‍കേണ്ടി വരുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

Latest