Kerala
രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം നടത്താന്‍ ഗവര്‍ണര്‍ അനുമതി നല്‍കി

ജയ്പൂര്‍ | നിരന്തര സമ്മര്‍ദത്തിന് ഒടുവില്‍ രാജസ്ഥാനില്‍ നിയമസഭ സമ്മേളനം ചേരാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര അനുമതി നല്‍കി. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ആഗസ്റ്റ് 14ന് സമ്മേളനം ആരംഭിക്കാനാണ് ഗവര്‍ണറുടെ നിര്‍ദേശം.
മതിയായ കാരണങ്ങളില്ലാതെ നിയമസഭ ചേരേണ്ടെന്ന നിലപാടിലായിരുന്നു നേരത്തെ ഗവര്‍ണര്‍. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് മൂന്ന് തവണ കത്ത് നല്‍കിയിട്ടും സമ്മേളനം ചേരാന്‍ അനുമതി ലഭിച്ചിരുന്നില്ല.
ജൂലൈ 31ന് നിയമസഭ സമ്മേളനം തുടങ്ങണമെന്നാണ് ഗെഹ്‌ലോട്ട് ആദ്യം ആവശ്യപ്പെട്ടത്. ഇത് ഗവര്‍ണര്‍ തള്ളി. പിന്നീട് രണ്ട് തവണ നല്‍കിയ കത്തിനും ഇതു തന്നെയായിരുന്നു മറുപടി. ഒടുവില്‍ ഇന്ന് നാലാമതും കത്ത് നല്‍കിയതോടെയാണ് നിയമസഭാ സമ്മേളനം നടത്താന്‍ അനുമതി ലഭിച്ചത്.
---- facebook comment plugin here -----