Connect with us

Saudi Arabia

കൊവിഡ് : സഊദിയില്‍ 27 പേര്‍ കൂടി മരിച്ചു; 2,945 പേര്‍ക്ക് രോഗമുക്തി

Published

|

Last Updated

ദമാം  | സഊദിയില്‍കൊവിഡ്ബാധിച്ച് ചികിത്സയിലായിരുന്ന 27 പേര്‍ കൂടി മരിക്കുകയും 2,945 പേര്‍ രോഗമുക്തിനേടുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു

റിയാദ് 11, ജിദ്ദ 8, മക്ക 1, ദമാം 2, മദീന 1, അല്‍-ഹുഫൂഫ് 1, ഹഫര്‍ അല്‍-ബാത്തിന്‍ 1, വാദി അല്‍-ദവാസിര്‍ 1, വാദി അല്‍-ദവാസിര്‍ 1, മഹായില്‍ അസീര്‍ 1 എന്നിങ്ങനെയാണ് ബുധനാഴ്ച കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 2,816 ആയി ഉയര്‍ന്നു

272,590 കൊവിഡ് കേസുകളാണ് ഇതുവരെ വരെ റിപ്പോര്‍ട്ട് ചെയ്തത് .ഇവരില്‍ 228,569 പേര്‍ രോഗമുക്തി നേടിയതോടെ രോഗമുക്തരുടെ നിരക്ക് 83.85% ആയി ഉയര്‍ന്നിട്ടുണ്ട്. 41,205 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 2,063 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ബുധനാഴ്ച്ച 62,845 പുതിയ കൊവിഡ് പരിശോധനകള്‍ പൂത്തിയാക്കിയതോടെ ആകെ പരിശോധനകളുടെ എണ്ണം 3,237,731ആയതായും മന്ത്രാലയം അറിയിച്ചു

Latest