Kerala
പാലത്തായി പീഡന കേസ്: പ്രതി പത്മരാജന് നോട്ടീസ് അയക്കണമെന്ന് ഹൈക്കോടതി

കൊച്ചി | പാലത്തായി പീഡനകേസ് പ്രതിക്ക് നോട്ടീസ് അയക്കണമെന്ന് ഹൈക്കോടതി. പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
കേസില്‍ ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രത്തില്‍ പോക്‌സോ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് പത്മരാജന് ജാമ്യം ലഭിച്ചത്. ഇത് ചോദ്യം ചെയ്താണ് പെണ്‍കുട്ടിയുടെ മാതാവ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
കോടതി അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ക്രൈം ബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. ഹരജി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും
---- facebook comment plugin here -----