National
രാജസ്ഥാൻ പ്രതിസന്ധി: മൂന്നാംതവണയും ഗെഹ്ലോട്ടിന്റെ അപേക്ഷ ഗവര്‍ണര്‍ തള്ളി

ജയ്പൂര്‍| നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി നല്‍കിയ അപേക്ഷ മൂന്നാംതവണയും തിരിച്ചയച്ച് ഗവര്‍ണര്‍ കല്‍രാജ് മിശ്ര. ഗവര്‍ണര്‍ക്ക് എന്താണ് വേണ്ടതെന്ന് അറിയാന്‍ താന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ പോകുകയാണെന്നും അശേക് ഗെഹ്ലോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടാല്‍ തന്റെ സര്‍ക്കാര്‍ അതിനെ അതിജീവിക്കുമെന്ന് ഗെഹ്ലോട്ട് പറഞ്ഞു. നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ 21 അല്ലെങ്കില്‍ 31 ദിവസത്തെ നോട്ടീസ് രാജസ്ഥാന്‍ ഗവര്‍ണര്‍ തേടിയാലും തങ്ങള്‍ വിജയിക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
മൂന്ന് കാരണങ്ങള്‍ നിരത്തി ഗെഹ്ലോട്ടിന്റെ രണ്ട് കത്തുകളും ഗവര്‍ണര്‍ നേരത്തേ നിരസിച്ചിരുന്നു. പ്രത്യേക അടിയന്തരാവസ്ഥയില്ലാതെ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍്കകാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചിരുന്നു.