National
രാമക്ഷേത്രം പണിതാലുടൻ കൊവിഡ് ഇല്ലാതാകുമെന്ന് രാജസ്ഥാൻ ബിജെപി എം പി

ലഖ്‌നൗ| അയോധ്യയിലെ രാമക്ഷേത്രം പണിതാലുടൻ കൊവിഡ് ഇല്ലാതാകുമെന്ന് രാജസ്ഥാൻ ദൗസയിലെ ബിജെപി എം പി ജസ്‌കൗർ മീന. ഞങ്ങൾ ആത്മീയ ശക്തികളുടെ പിന്തുടർച്ചക്കാരും വിശ്വാസികളുമാണ്. രാമക്ഷേത്രം നിർമ്മിക്കുന്നതോടെ കൊവിഡ് ഇല്ലാതാകും. അവർ പറഞ്ഞു.
നേരത്തേ സമാന പരാമർശവുമായി മധ്യപ്രദേശ് സ്പീക്കറും ബി ജെ പി നേതാവുമായ രാമേശ്വർ ശർമ്മയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എംപിയും പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നത്.
രാമക്ഷേത്രത്തിന്റെ ഭൂമി പൂജ കർമ്മം ഓഗസ്റ്റ് അഞ്ചിന് നടക്കും. ഏപ്രിൽ 30 ന് ആദ്യം നടത്താൻ തീരുമാനിച്ചെങ്കിലും കൊവിഡ് വ്യാപനം കാരണം മാറ്റിവെക്കുകയായിരുന്നു.
---- facebook comment plugin here -----