Covid19
മധ്യപ്രദേശില്‍ ഒരു മന്ത്രിക്കു കൂടി കൊവിഡ്

ഭോപ്പാല്‍ | മധ്യപ്രദേശില്‍ ഒരു മന്ത്രിക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജലവിഭവ മന്ത്രി തുളസി സിലാവത്തിനാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സിലാവത്ത്. നേരത്തെ, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും മന്ത്രി അരവിന്ദ് ഭര്‍തിയക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
---- facebook comment plugin here -----