Connect with us

Kerala

സ്വര്‍ണക്കടത്ത്: സെക്രട്ടേറിയറ്റിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കും

Published

|

Last Updated

തിരുവനന്തപുരം | നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ സെക്രട്ടേറിയറ്റിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കും. 2019 ജൂലൈ മുതലുള്ള ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ അടുത്താഴ്ച ശേഖരിക്കാനാണ് എന്‍ ഐ എ അന്വേഷണ സംഘത്തിന്റെ തീരുമാനം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യണോയെന്ന് ഈ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാകും തീരുമാനിക്കുക. കേസില്‍ ഇനിയും പിടിയിലാകാനുള്ള ചിലര്‍ സെക്രട്ടേറിയറ്റ് പരിസരത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പല തവണ എത്തിയിരുന്നുവെന്നാണ് എന്‍ ഐ എ സംശയിക്കുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഉള്‍പ്പെടെ ആരെയെങ്കിലും ഇവര്‍ കണ്ടിരുന്നോയെന്ന കാര്യമാണ് പ്രധാനമായി അന്വേഷിക്കുക.

ശിവശങ്കറിനെ രണ്ടു ദിവസങ്ങളിലായി 19 മണിക്കൂറില്‍ അധികമാണ് ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തത്. മൊഴിയെടുക്കാന്‍ ഇനിയും ശിവശങ്കറിനെ വിളിച്ചു വരുത്തുമെന്നാണ് എന്‍ ഐ എ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. അതിനിടെ, കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരുടെ ജാമ്യാപേക്ഷ എന്‍ ഐ എ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

Latest