Connect with us

Saudi Arabia

ഹജ്ജ് 2020 :മിനായില്‍ പുതിയ സുരഷാ കേന്ദ്രം തുറന്നു

Published

|

Last Updated

മിന  |ഈ വര്‍ഷത്തെ ഹജ്ജിന്റെ പുണ്യ കര്‍മ്മങ്ങള്‍ നടക്കുന്ന മിനായില്‍ സുരക്ഷാനിലയം പബ്ലിക് സെക്യൂരിറ്റി ഡയറക്ടറും ,ഹജ്ജ് സെക്യൂരിറ്റി കമ്മിറ്റി തലവനുമായ ലെഫ്റ്റനന്റ് ജനറല്‍ ഖാലിദ് ബിന്‍ ഖറാര്‍ അല്‍ ഹര്‍ബി ഉദ്ഘാടനം ചെയ്തു .അനുവാദമില്ലാതെ പുണ്യ സ്ഥലങ്ങളിലേക്ക് ആരെയും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും , കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തീര്‍ഥാടകര്‍ക്ക് കൂടുതല്‍ ആരോഗ്യ സുരക്ഷയോടെ ഹജ്ജ് നിര്‍വഹിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ സുരക്ഷ ഒരുക്കിയിരിക്കുന്നതെന്നും അല്‍ ഹര്‍ബി പറഞ്ഞു

ഈ വര്‍ഷം അനധികൃതമായി ഒരു തീര്‍ത്ഥാടകനും മക്കയില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കുമെന്നും,
കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് സുരക്ഷാ ആശങ്കപ്പെടേണ്ടതില്ലെന്നും , ഏത് അടിയന്തിര സാഹചര്യവും കൈകാര്യം ചെയ്യാന്‍ സുരക്ഷാ സേന പൂര്‍ണ്ണമായും സജ്ജമെന്നും അദ്ദേഹം പറഞ്ഞു.
മക്കയിലെ മസ്ജിദുല്‍ ഹറമിലെ സുരഷാ മുന്നൊരുക്കങ്ങളും അദ്ദേഹം വിലയിരുത്തി. മസ്ജിദുല്‍ ഹറമിലെ ഹജ്ജ് സെക്യൂരിറ്റി അസിസ്റ്റന്റ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് ബിന്‍ വാസല്‍ അല്‍ അഹ്മദ് മക്കയിലെ മുന്നൊരുക്കങ്ങള്‍ വിശദീകരിച്ചു . സുരക്ഷയുടെ ഭാഗമായി സേനയുടെ തയ്യാറെടുപ്പുകളെക്കുറിച്ചും ,
വിശുദ്ധ സ്ഥലങ്ങളിലെ നിരവധി സുരക്ഷാ പോയിന്റുകള്‍, ദൗത്യത്തില്‍ പങ്കെടുത്ത സേനയുടെ മുന്നൊരുക്കങ്ങളും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു . ഹജ്ജ് സുരക്ഷാ സേനയുടെ കമാന്‍ഡര്‍ മേജര്‍ ജനറല്‍ സായിദ് അല്‍ തുയാന്‍,മറ്റ് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുത്തു.