Connect with us

Covid19

സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ആശങ്ക

Published

|

Last Updated

കോഴിക്കോട് | കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ആശങ്കാജനകമായ സ്ഥിതിവിശേഷം. സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയതാണ് ഇരു ജില്ലകളിലും ആശങ്കയേറ്റുന്നത്. മലപ്പുറം ജില്ലയില്‍ 112 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 92 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 42 പേര്‍ക്ക് എവിടെ നിന്നാണ്, എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. 34 പേരാണ് ജില്ലയില്‍ രോഗമുക്തരായത്. നിലവില്‍ 589 പേര്‍ ചികിത്സയിലാണ്. ഇതുവരെ 1,875 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കോഴിക്കോട്ട് ഇന്ന് 67 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 43 പേര്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. ഏഴ് പേരുടെ ഉറവിടം കണ്ടെത്താനുമായിട്ടില്ല. 13 പേര്‍ രോഗമുക്തി നേടി. ആകെ 688 പേരാണ് ജില്ലയില്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.