Connect with us

National

ആന്ധ്രയില്‍ കൊവിഡ് ഒരു ലക്ഷം കടന്നു; സര്‍ക്കാറിനെതിരേ വിമര്‍ശനവുമായി നായിഡു

Published

|

Last Updated

ഹൈദരബാദ്| ആന്ധ്രാപ്രദേശില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതോടെ ജഗന്‍മോഹന്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡു. സംസ്ഥാനത്ത് മരണസംഖ്യയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

ജഗന്‍മോഹന്‍ സര്‍ക്കാര്‍ ജനങ്ങളെ കൈയൊഴിഞ്ഞിരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി കൂടിയായ നായിഡു ആരോപിച്ചു. കൊവിഡ് പടര്‍ന്ന് പിടക്കുമ്പോള്‍ ജനങ്ങളുടെ പ്രശ്‌നങ്ങളെ മാനിക്കാതെ അവര്‍ കൈ കഴുകുകയാണ്. സ്ഥിഗതികള്‍ കൈകാര്യം ചെയ്യാതെ മുഖ്യമന്ത്രിയും ഭരണകക്ഷി മന്ത്രിമാരും നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഇറക്കുന്ന തിരക്കിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ശരീരത്തില്‍ എത്ര മണിക്കൂര്‍ വൈറസ് നല്‍ക്കുമെന്നത് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ട ഒന്നാണെന്നും വൈറസ് മുക്തമായ ശേഷം മൃതദേഹം സംസ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇത്തരം പ്രതിസന്ധി സമയത്ത് ടിഡിപി രാഷട്രീയം കളിക്കുകയാണെന്ന് വൈഎസ്ആര്‍ കേണ്‍ഗ്രസ് ആരോപിച്ചു.