Connect with us

National

രാം മന്ദിര്‍ ഭൂമി പൂജയില്‍ പങ്കെടുത്ത് മതനിരപേക്ഷ നേതാവെന്ന സത്യപ്രതിജ്ഞ മോദി ലംഘിക്കരുതെന്ന് അസദുദ്ദീന്‍ ഒവൈസി

Published

|

Last Updated

ന്യൂഡല്‍ഹി| അടുത്ത മാസം അഞ്ചിന് അയോധ്യില്‍ നടക്കുന്ന രാം ജന്‍മ ഭൂമി പൂജക്ക് പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് എ ഐ എം ഐ എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ഭൂമിപൂജക്ക് പങ്കെടുക്കുന്നതിലൂടെ പ്രധാനമന്ത്രി സത്യാപ്രതിജ്ഞാ ലംഘനമാണ് നടത്തുന്നത്.

നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനഘടകം എന്നത് തന്നെ മതേതരത്വമാണ്. 400 വര്‍ഷമായി അയോധ്യയില്‍ സ്ഥിതി ചെയ്തിരുന്ന പള്ളിയായിരുന്നു ബാബരി എന്നത് തങ്ങള്‍ മറക്കില്ല. 1992ല്‍ ഹിന്ദുത്വ തീവ്രവാദികള്‍ അത് തകര്‍ക്കകുയായിരുന്നുവെന്നും അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

പുരാതന രാമക്ഷേത്രത്തിന്റെ സ്ഥലത്താണ് പള്ളി നിര്‍മ്മിച്ചതെന്ന് അവകാശപ്പെട്ട് 1992ല്‍ കര്‍ സേവകരാണ് ബാബരി പൊളിച്ചത്. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയാമെന്ന് നവംബറില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു.

അടുത്ത മാസം അഞ്ചിനാണ് രാം മന്ദിര്‍ ട്രസ്റ്റ് രാമ ക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായി ഭൂമി പൂജ നടത്തുന്നത്. അതേസയമയം, ഭൂമി പൂജയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ നല്‍കിയിട്ടില്ല. എന്നാല്‍ ക്ഷണിക്കപ്പെട്ട പ്രമുഖരില്‍ ഒരാളാണ് അദ്ദേഹം. എല്‍ കെ അദ്വാനിയെയും ക്ഷണിക്കുമെന്ന് ട്രസ്റ്റ് അംഗങ്ങള്‍ പറഞ്ഞു.

Latest