Connect with us

Covid19

ലോകത്ത് കൊവിഡ് രോഗികള്‍ കുതിച്ചുയരുന്നു; ഒരു കോടി 66 ലക്ഷം കവിഞ്ഞു; മരണം 6.55 ലക്ഷത്തിലേറെ

Published

|

Last Updated

ന്യൂയോര്‍ക്ക് | ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ മാത്രം രണ്ട് ലക്ഷത്തി 12,000 അധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുെട എണ്ണം ഒരു കോടി 66 ലക്ഷത്തി 29,651 ആയി ഉയര്‍ന്നു. 3990 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 6 ലക്ഷത്തി 55,873 ആയി. ഒരു കോടി രണ്ട് ലക്ഷത്തി 17573 പേര്‍ രോഗമുക്തി നേടി.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികകളുള്ള അമേരിക്കയില്‍ വ്യാപനം തുടരുകയാണ്. ഇന്നലെ 60,000ല്‍ അധികം ആളുകള്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 44 ലക്ഷത്തി 32,552 ആയി ഉയര്‍ന്നു. 577 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ ഒന്നര ലക്ഷം കവിഞ്ഞു. 21,33,810 പേര്‍ക്ക് യുഎസില്‍ ഇതുവരെ രോഗം ഭേദമായിട്ടുണ്ട്.

രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 24,43,480 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 87,679 പേര്‍ മരിച്ചു.

മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 14,82,503 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 46000ല്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 33,436 പേരാണ് ഇതുവരെ മരിച്ചത്.

Latest