Connect with us

Kerala

കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് കുറ്റവാളികള്‍ വയനാട്ടില്‍ പിടിയില്‍

Published

|

Last Updated

കോഴിക്കോട്  |കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് കുറ്റവാളികള്‍ പിടിയില്‍. നിസാമുദ്ദീന്‍, അബ്ദുള്‍ ഗഫൂര്‍ എന്നിവരെയാണ് വയനാട്ടില്‍ നിന്ന് പിടികൂടിയത്. ഇവിടെ നിന്നും രക്ഷപ്പെട്ട മറ്റൊരു കുറ്റവാളിയായ ആഷിക്കും അന്തേവാസിയായ ഷഹല്‍ ഷാനുവും  നേരത്തെ പിടിയിലായിരുന്നു.

ജൂലൈ 22നാണ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും പോലീസിന്റയും സെക്യൂരിറ്റി ജീവനക്കാരുടേയും കണ്ണ് വെട്ടിച്ച് ഇവര്‍ കടന്ന് കളഞ്ഞത്. കുറ്റവാളികളെ പാര്‍പ്പിക്കുന്ന മൂന്നാം വാര്‍ഡിലെ പ്രത്യേക സെല്ലില്‍ നിന്നാണ് പ്രതികള്‍ പുറത്ത് ചാടിയത്. മട്ടാഞ്ചേരി സ്വദേശിയായ നിസാമുദ്ദീന്‍ എറണാകുളത്തെ ഒരു കൊലക്കേസിലും പ്രതിയാണ്.

Latest