Connect with us

National

പശ്ചിമ ബംഗാളിൽ കൊവിഡ് രോഗിയുടെ മൃതദേഹം അധികൃതരുടെ അനാസ്ഥ മൂലം വീട്ടിൽ സൂക്ഷിച്ചത് 18 മണിക്കൂർ

Published

|

Last Updated

കൊൽക്കത്ത| പശ്ചിമ ബംഗാളിലെ ബെഹാല പ്രദേശത്തെ 55 കാരനായ കൊവിഡ് രോഗിയുടെ മൃതദേഹം അധികൃതരുടെ അനാസ്ഥ മൂലം വീട്ടിൽ സൂക്ഷിച്ചത് 18 മണിക്കൂറോളം. മൃതദേഹം വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഇന്നലെയാണ് സംഭവം.

കൊവിഡ് ബാധിച്ച് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന 55 കാരൻ ഇന്നലെ രാത്രി 10.30 ഓടെയാണ് മരിച്ചത്. തുടർന്ന് ഇയാളുടെ കുടുംബാംഗങ്ങൾ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനുമായും ലോക്കൽ കൗൺസിലറുമായും പൊലിസുമായും ബന്ധപ്പെട്ടെങ്കിലും സർക്കാർ പ്രോട്ടോകോൾ പ്രകാരം മൃതദേഹം സംസ്‌കരിക്കുന്നതിന് യാതൊരു സഹായവും ലഭിച്ചില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇന്ന് ഉച്ചവരെ അധികൃതരുടെ ഭാഗത്തുനിന്ന് ഇതേപറ്റി യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ലെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു.

നിലവിൽ മരിച്ചയാളുടെ കുടുംബത്തിലെ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് അയൽവാസികളും മറ്റ് താമസക്കാരും ആശങ്കയിലാണ്. ഇരയുടെ കുടുംബാംഗങ്ങളോട് വീടിനുള്ളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകി.

Latest