National
കൊവിഡ് അതിവേഗം വ്യാപിക്കുന്ന രാജ്യമായി ഇന്ത്യ; റിപ്പോർട്ട്

ന്യൂഡൽഹി| കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്നത് ഇന്ത്യയിലെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ ഏറ്റവും വേഗത്തിലാണ് വൈറസ് വ്യാപിക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ 20 ശതമാനം വർധിച്ച് 1.4 ദശലക്ഷത്തിലധികം പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയുണ്ടായി. ബ്ലൂംബെർഗിന്റെ കൊറോണ വൈറസ് ട്രാക്കർ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.
1.3 ബില്യൺ ജനങ്ങളു്‌ള രാജ്യത്ത് അടുബാധ 1.43 ദശലക്ഷമായി ഉയർന്നു. ഇതിൽ 32,771 മരണങ്ങളും ഉൾപ്പെടുന്നുണ്ടെന്ന് ഇന്ത്യയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദിവസേന റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം തിങ്കളാഴ്ചയോടെ 50,000 ആയി വർധിച്ചു. സ്ഥിരീകരിച്ച വൈറസ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോൾ യു എസിനെയും ബ്രസീലിനെയും പിന്നിലാക്കിയിരിക്കുകയാണ്. ഇന്ത്യയിൽ പുതിയ കേസുകളുടെ എണ്ണം അതി വേഗത്തിലാണ് വളരുന്നത്.
വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 14.35 ലക്ഷം പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 32,771 പേർ ഇതുവരെ മരിച്ചു. 9.17 ലക്ഷം പേർ രോഗമുക്തി നേടിയെന്നും നിലവിൽ 4.85 ലക്ഷം പേർ ചികിത്സയിലുണ്ടെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കർണാടക എന്നി സംസ്ഥാനങ്ങിൽ രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. മഹാരാഷ്ട്രയിൽ 9,431 പേർക്കും തമിഴ്നാട്ടിൽ 6,986 പേർക്കും കർണാടകയിൽ 5,199 പേർക്കുമാണ് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്ത്യയിലും ബ്രസീലിലുമാണ് ലോകത്തിൽ ഏറ്റവും കുറവ് പരിശോധനകൾ നടത്തുന്നത്. യഥാക്രമം 1,000 പേർക്ക് 11.8 ടെസ്റ്റുകളും 11.93 ടെസ്റ്റുകളും ആണ് ഇന്ത്യയും ബ്രസീലും നടത്തുന്നത്. യുകെയിലെ ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയിലെ വേൾഡ് ഇൻ ഡാറ്റ പ്രകാരം യു എസിൽ 1000 പേരിൽ 152.98 ടെസ്റ്റുകളും റഷ്യയിൽ 184.34 ഉം ആണ് നടത്തുന്നത്.