National
ഗുജറാത്തിൽ ഉളുഹിയ്യത്തിന് നിയന്ത്രണമേർപ്പെടുത്തി ഉത്തരവ്

അഹമ്മദാബാദ്| ബലിപെരുന്നാളിനോടനുബന്ധിച്ച ഉളുഹിയ്യത്ത് കർമത്തിന് ഗുജറാത്തിൽ നിയന്ത്രണം. പൊതുസ്ഥലങ്ങളിലും ആളുകൾക്ക് കാണാനാകുന്നയിടങ്ങളിലും ഉളുഹിയ്യത്ത് കർമം നിരോധിച്ച് അഹമ്മദാബാദ്, സൂറത്ത് പോലീസ് കമ്മീഷണർമാർ ഉത്തരവിറക്കി.
അഹമ്മദാബാദ് പോലീസ് കമ്മീഷണര്‍ ആശിഷ് ബാട്ടിയും സുറത്ത് കമ്മീഷണര്‍ ആര്‍ ബി ബ്രഹ്മഭട്ടുമാണ് ഞായറാഴ്ച ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. പൊതുസ്ഥലങ്ങളിലും പൊതുജനങ്ങള്‍ക്ക് കാണാനാകുന്ന സ്വകാര്യ സ്ഥലങ്ങളിലും ഉളുഹിയ്യത്ത് നടത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് മതവിശ്വാസത്തെ വൃണപ്പെടുത്തുമെന്ന ആരോപണവും ഉത്തരവിലുണ്ട്.
മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ പരസ്യമായി എറിയുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ആഘോഷവേളയില്‍ ജനങ്ങള്‍ മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഉത്തരവ് ലംഘിച്ചാല്‍ ഐപിസി 188 വകുപ്പ് പ്രകാരം കേസെടുക്കുമെന്നും പോലീസ് കമ്മീഷണര്‍മാര്‍ ഉത്തരവില്‍ പറഞ്ഞു.