Connect with us

Covid19

തെലങ്കാനയിൽ കിടക്കയിൽ നിന്ന് വീണ് കൊവിഡ് രോഗിക്ക് ദാരുണാന്ത്യം

Published

|

Last Updated

ഹൈദരാബാദ്| കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച രോഗി ആശുപത്രി കിടക്കയിൽ നിന്ന് തെന്നിവീണ് മരിച്ചു. തെലങ്കാനയിലെ കരിംനഗർ ജില്ലാ ആശുപത്രിയിൽ ഇന്നലെയാണ് സംഭവം. ഗംഗാധരമണ്ഡലത്തിലെ വെങ്കടയ്യപള്ളി സ്വദേശിയായ 70 കാരനാണ് ഇത്തരമൊരു ദുരവസ്ഥ നേരിട്ടത്.

ഈ മാസം 22നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനാൽ വെന്റിലേറ്റർ അനുവദിച്ചിരുന്നു. ഇന്നലെ കട്ടിലിൽ നിന്ന് തെന്നി വീണ ഇദ്ദേഹത്തിന് ഓക്‌സിജൻ വിതരണം തടയ്യപ്പെടുകയും താമസിയാതെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. രോഗി കട്ടിലിൽ നിന്ന് വീണെന്ന് ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും അവരുടെ അലംഭാവമാണ് മരിക്കാൻ കാരണമെന്ന് സഹരോഗികൾ ആരോപിച്ചു.

അതേസമയം, വയോധികൻ തറയിൽ കിടക്കുന്നതിന്റെ വീഡിയോയും ആശുപത്രിയിലെ അനാസ്ഥയെക്കുറിച്ച് പരാതിപ്പെടുന്ന സഹരോഗികളുടെ ഓഡിയോയും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest