Ongoing News
റെക്കോഡ് തകര്‍ത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു; പവന് 38,600

കൊച്ചി | സ്വര്‍ണ വില വീണ്ടും റെക്കോഡ് തകര്‍ത്ത് കുതിക്കുന്നു. ആഭ്യന്തര വിപണിയില്‍ ഗ്രാമിന് 4,825 രൂപയായി. പവന് 38,600 രൂപയാണ് നിലവിലെ വില. 480 രൂപയാണ് പവന് ഒറ്റയടിക്ക് കൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ ഇതാദ്യമായി എക്കാലത്തെയും ഉയര്‍ന്ന നിലവാരം കുറിച്ചതോടെയാണ് ആഭ്യന്തര വിപണിയിലും വില വര്‍ധന പ്രതിഫലിച്ചത്. പണിക്കൂലി, ജി എസ് ടി, സെസ് എന്നിവകൂടി ചേരുമ്പോള്‍ ജ്വല്ലറികളില്‍ നിന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 43,000 രൂപയോളം നല്‍കേണ്ടിവരും.
തുടര്‍ച്ചയായി ഇത് ആറാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡിടുന്നത്. ഈവര്‍ഷം ഇതുവരെ 9,600 രൂപയാണ് പവന്റെ വിലയില്‍ വര്‍ധനയുണ്ടായത്.
യു എസ്-ചൈന തര്‍ക്കം, ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവ് തുടങ്ങിയവയാണ് ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ പെട്ടെന്നുണ്ടായ വര്‍ധനക്കു കാരണം. ദേശീയ വിപണിയില്‍ തനിത്തങ്കത്തിന്റെ വിലയും കൂടിയിട്ടുണ്ട്. 10 ഗ്രാമിന് 800 രൂപ വര്‍ധിച്ച് 51,833 രൂപയായി. എം സി എക്സ് വെള്ളി ഫ്യൂച്ചേഴ്സ് വില 5.5ശമതാനം ഉയര്‍ന്ന് കിലോഗ്രാമിന് 64,617 രൂപയായി.