Connect with us

National

15കാരി മകള്‍ പിതാവിനെ കൊലപ്പെടുത്തി

Published

|

Last Updated

ബെംഗളൂരു| 46കാരനായ ടെക്കിയെ 15കാരി മകള്‍ കൊലപ്പെടുത്തി. ബെംഗളൂരുവിലെ മിക്കോ നഗരത്തിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയെ പോലീസ് സര്‍ക്കാര്‍ ചില്‍ഡ്രന്‍ ഹോമിലേക്ക് അയച്ചു.

മദ്യപാനിയായ പിതാവില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ശ്രമിക്കുമ്പോഴാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. രാത്രി വൈകിയും പിതാവ് പിയാനോ വായിക്കുന്നതിനെ തുടര്‍ന്ന് ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. പിയാനോ വായിക്കുന്നത് നിര്‍ത്തുകയോ അല്ലെങ്കില്‍ ശബ്ദം കുറക്കുകയോ ചെയ്യണമെന്ന് പെണ്‍കുട്ടി പിതാവിനോട് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം അത് നിരസിച്ചു. മദ്യപിച്ച് ബോധം മറഞ്ഞ അവസ്ഥയിലായിരുന്ന പിതാവ് പെണ്‍കുട്ടിയെ ഉപദ്രവിക്കാനായി കത്തിയെടുത്തു. ഇത് കണ്ട് സ്വയംപ്രതിരോധത്തിനായി പെണ്‍കുട്ടി കത്രികയെടുത്ത് പിതാവിനെ കുത്തുകയായിരുന്നുവെന്ന് പെൺകുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

എന്നാല്‍ കുത്തേറ്റതായി മനസ്സിലാക്കാതെ പിതാവ് വീണ്ടും പിയാനോ വായിക്കാനായി പോകുകയും പെണ്‍കുട്ടി മുറിയില്‍ കയറി വാതിലടക്കുകയും ചെയ്തു. തുടര്‍ന്ന് പുലര്‍ച്ചെ പെണ്‍കുട്ടിയുടെ സഹോദരനാണ് പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ സഹോദരന്‍ പെണ്‍കുട്ടിയെയും അയല്‍ക്കാരെയും വിവരമറിയച്ചു. ഉടനെ പോലീസ് സ്ഥലത്തെത്തി.തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്.

Latest