Covid19
മൂന്നാംഘട്ട ലോക്ക്ഡൗണ്‍: സ്‌കൂളുകള്‍, മെട്രോസര്‍വീസുകള്‍ അടഞ്ഞ് തന്നെ; തിയറ്ററുകളും ജിമ്മുകളും തുറക്കും

ന്യൂഡല്‍ഹി| മൂന്നാംഘട്ട ലോക്ക്ഡൗണില്‍ സ്‌കൂളുകളും മെട്രോസര്‍വീസുകളും അടഞ്ഞ് തന്നെ കിടക്കും. എന്നാല്‍ ജിമ്മുകളും തിയേറ്ററുകളും തുറക്കാന്‍ അനുമതി നല്‍കും. രണ്ടാംഘട്ട ലോക്ക്ഡൗണ്‍ ഈ മാസം 31 ന് അവസാനിക്കുന്നതോടെ ആഗസ്റ്റില്‍ തുടങ്ങുന്ന മൂന്നാംഘട്ട ലോക്ക്ഡൗണിനായുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞു. ഇതിനായി മാര്‍ഗഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി വരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി ലഘൂകരിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമം. മൂന്നാമത്തെ ലോക്കഡൗണില്‍ ഇളവുകള്‍ കൂട്ടി നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ആഗസ്റ്റ് ഒന്ന് മുതല്‍ സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കുമെങ്കിലും കര്‍ശനമായി സാമൂഹിക അകലം പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നാംഘട്ട ലോക്ക്ഡൗണില്‍ രാജ്യത്തെ മുഴുവന്‍ സ്‌കുളുള്‍ അടച്ചിടുമെന്നും മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ നടപ്പാക്കില്ലെന്നും അധികൃതര്‍ പറയുന്നു.
സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി അനിത കര്‍വാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാനവിഭശേഷി മന്ത്രാലയം സ്‌കുളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ മാതാപിതാക്കളില്‍ നിന്ന് അഭിപ്രായം തേടുമെന്ന് മാനവവിഭശേഷി മന്ത്രി രമേശ് പൊഖ്‌റിയാല്‍ പറഞ്ഞു. സ്‌കുളുകള്‍ തുറക്കുന്നതില്‍ രക്ഷിതാക്കള്‍ സന്നദ്ധരല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മൂന്നാംഘട്ടത്തില്‍ ജിമ്മുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ തിയറ്റര്‍ ഉടമകള്‍ തയ്യാറാണ്. എന്നാല്‍ ആദ്യഘട്ടത്തില്‍ എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും പാലിച്ച് 25 ശതമാനം ആളുകളെ ഉള്‍പ്പെടുത്തി മാത്രമേ തിയേറ്റര്‍ തുറക്കാന്‍ പാടുള്ളുവെന്ന് നിര്‍ദേശം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.