Connect with us

National

വീണ്ടും ഗവര്‍ണര്‍ക്ക് കത്തയച്ച് അശോക് ഗെഹ്ലോട്ട്

Published

|

Last Updated

ജയ്പൂര്‍| ഈ മാസം 31 ന് നിയമസഭാ സമ്മേളനം വിളിച്ച് കൂട്ടണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അയച്ച പുതിയ കത്ത ഗവര്‍ണര്‍ കല്‍രാജ് മിശ്ര സ്വീകരിച്ചു. വിശ്വാസവോട്ടെടുപ്പ് അല്ല അജന്‍ജയെന്നും കൊവിഡ് വ്യാപിക്കുന്നതിനെ സംബന്ധിച്ചാണ് സഭയില്‍ തീരുമാനമെടുക്കണ്ടെതെന്നും ഇതാണ് പ്രധാന അജന്‍ഡയെന്നും കത്തില്‍ പറയുന്നു.

നേരത്തെ സഭ വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഗെഹ്ലോട്ട് ഗവര്‍ണര്‍ക്ക് അയച്ച കത്ത് അദ്ദേഹം നിരസിച്ചിരുന്നു. അതില്‍ തീയതിയോ കാരണമോ രേഖപ്പെടുത്തയിട്ടില്ലെന്ന് കാണിച്ചായിരുന്നു ഗവര്‍ണര്‍ കത്ത് നിരസിച്ചത്.

അതേസമയം, ഗവര്‍ണര്‍ നിയമസഭ വിളിച്ചുചേര്‍ത്തില്ലെങ്കില്‍ രാഷ്ട്രപതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയ ഗെഹ്‌ലോട്ട് വേണ്ടിവന്നാല്‍ പ്രധാന മന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധിക്കുമെന്നും പറഞ്ഞു. നിയമസഭാ സമ്മേളനം വിളിച്ചില്ലെങ്കില്‍ ജനങ്ങള്‍ രാജ്ഭവന്‍ വളയുമെന്ന് ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ഗെഹ്‌ലോട്ടിന്റെ പ്രഖ്യാപനം.

നിയമസഭ തിങ്കളാഴ്ച വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ കല്‍രാജ് മിശ്രക്ക് കത്തയച്ചിരുന്നു. എന്നാല്‍, കൂടുതല്‍ വിശദീകരണമാവശ്യപ്പെട്ട് ഗവര്‍ണര്‍ കത്ത് തിരിച്ചയക്കുകയായിരുന്നു. ഭരണഘടന അനുശാസിക്കുന്ന പ്രകാരം മാത്രമേ സഭ വിളിച്ചുചേര്‍ക്കൂവെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം രാത്രി മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു.