Connect with us

International

40 വര്‍ഷത്തിനിടക്ക് നോര്‍വയിലെ ദ്വീപസമൂഹത്തില്‍ ചൂട് കൂടി

Published

|

Last Updated

ഒസ്ലോ| നോര്‍വയിലെ ഉത്തരധ്രുവ ദ്വീപസമൂഹത്തില്‍ കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി. എക്കാലത്തെയും റെക്കോര്‍ഡിന് തുല്യമാണിതെന്ന് രാജ്യത്തെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ധ്രുവമേഖലകളിലെ ആഗോളതാപനം മറ്റ് ഗ്രഹങ്ങളെക്കാള്‍ ഇരട്ടി വേഗത്തിലാണ് നടക്കുന്നതെന്ന് ശാസത്രീയ പഠനങ്ങളില്‍ തെളിയിക്കുന്നുണ്ട്. തുടര്‍ച്ചയായ രണ്ടാം ദിവസവും ദ്വീപസമൂഹത്തില്‍ ഉച്ഛക്ക് 21.2 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി.

1979ല്‍ 21.3 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയതിന് ശേഷം ഇന്നലെയാണ് ഇത്രയും താപനില കൂടുന്നതെന്ന് കാലാവസ്ഥ നിരീക്ഷകന്‍ ക്രിസ്റ്റന്‍ ഗിസ്ലോഫെസ് പറയുന്നു. വടക്കന്‍ നോര്‍വെ ദ്വീപസമൂഹത്തിലെ ഒരെയൊരു ജനവാസ ദ്വീപായി സ്വിറ്റസ്‌ബെര്‍ഗില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെയാണ് ഉത്തരഗ്രുവത്തിലുള്ള ഈ ദ്വീപ്. സ്വാല്‍ബാര്‍ഡ് ദ്വീപുകള്‍ ഈ സമയത്ത് 5-8 ഡിഗ്രി താപനിലയാണ് പ്രതീക്ഷിക്കാറുള്ളത്.

Latest