Connect with us

Covid19

കര്‍ണാടകയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച 3,338 പേരെ കാണാനില്ല

Published

|

Last Updated

ബെംഗളൂരു| കര്‍ണാടകയിലെ ബംഗളൂരുവില്‍ കൊവിഡ് കേസുകള്‍ അതിരൂക്ഷമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ച 3,338 പേരെ കണ്ടെത്താനിയല്ലെന്ന് അധികൃതര്‍. ഇത് സംസ്ഥാനത്തെ സ്ഥിഗതികള്‍ കൂടുതല്‍ വഷളാക്കി. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

കൊവിഡ് പരിശോധനാ സമയത്ത് രോഗികള്‍ തെറ്റായ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇവരെ കണ്ടെത്താന്‍ കഴിയാത്തതെന്ന് അധികൃതര്‍ പറയുന്നു.

രോഗികള്‍ യഥാര്‍ഥ വിവരം നല്‍കാതെ മറച്ച് വെച്ചു. 3,300 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിരെ കണ്ടെത്താനാവാതെ കുഴങ്ങുകയാണെന്ന് ബ്രൂഹട്ട് ബെംഗളൂരു മഹാനഗരപാലിക(ബിബിഎംപി) പറയുന്നു.

കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ച കേസുകളില്‍ പകുതിയും ബെംഗളൂരു നഗരത്തിലാണ് എന്നത് ഞെട്ടിപ്പക്കുന്ന വസ്തുതതയാണ്. സംസ്ഥാനത്ത് ശനിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 5,072 കേസുകളാണ്. ഇതില്‍ 2,036 കേസുകളും ബെംഗളൂരു നഗരത്തിലാണ് റിപ്പോര്‍ട്ട് ചെയതത്.

---- facebook comment plugin here -----

Latest