Connect with us

Kozhikode

മഅ്ദിൻ ഓഫീസ് അഡ്മിനിസ്ട്രേറ്റർ അബ്ദുൽ വഹാബ് നിര്യാതനായി

Published

|

Last Updated

മുക്കം |  മഅ്ദിൻ അക്കാദമി ഓഫീസ് അഡ്മിനിസ്ട്രേറ്റർ എരഞ്ഞിമാവ് കുളങ്ങര സ്വദേശി ടി എ ബാവ എന്ന അബ്ദുൽ വഹാബ് (55) നിര്യാതനായി.  സിറാജ് ദിനപത്രം മുൻ ഡി ടി പി വിഭാഗം ചീഫ് ആയിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ട്രൈനർ കൂടിയാണ്.

ഭാര്യ: ആസ്യ ചെറൂപ്പ. പിതാവ്: തെഞ്ചേരിപ്പറമ്പ്മോയിൻ ഹാജി. മാതാവ്: പരേതയായ മർയം.

മക്കൾ: ഫർസാന, സ്വഫുവാൻ (ഫാർമസിസ്റ്റ്), സിനാൻ മഅ്ദിൻ മോഡൽ അക്കാദമി വിദ്യാർഥി, സുഫിയാൻ (മഅ്ദിൻ ഹിഫ്ള് വിദ്യാർഥി). മരുമകൻ: ഹനീഫ ഈസ്റ്റ് മലയമ്മ.

സഹോദരങ്ങൾ: അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ് (ദുബൈ മർകസ് സെക്രട്ടറി). അബ്ദുൽ ജബ്ബാർ, അബ്ദുൽ ജലീൽ, അഫ്സൽ, സുബൈദ, സുഹ്റാബി.

അദ്ദേഹത്തിന്റെ പേരിൽ മയ്യിത്ത് നിസ്കരിക്കാനും പ്രാർഥിക്കാനും മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അഭ്യർഥിച്ചു.

Latest