Covid19
ഉത്തരകൊറിയയിലും കൊവിഡ് പിടിമുറുക്കുന്നു; ആദ്യ കേസ് അതിര്‍ത്തി നഗരമായ കെയ്‌സോങ്ങില്‍

സിയോള്‍| ലോകം മുഴുവനും കൊവിഡ് പടര്‍ന്ന് പിടിച്ചിട്ടും ഒരു കേസ് പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ഉത്തരകൊറിയയില്‍ ആദ്യമായി ഇന്ന് കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തി നഗരമായ കെയ്‌സോങ്ങില്‍ ആണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേതുടര്‍ന്ന് അധികൃതര്‍ കെയ്‌സോങ്ങില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
അതേസമയം, രാജ്യത്ത് ആദ്യ വൈറസ് ബാധ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ അടിയന്തിര പോളിറ്റ് ബ്യൂറോ യോഗം വിളിച്ചു കൂട്ടി. വൈറസിനെ പ്രതിരോധിക്കുന്നതിനായി എത്രയും വേഗം മെഡിക്കല്‍ അടിയന്തിര സംവിധാനം നടപ്പാക്കണമെന്ന് നിര്‍ദേശിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, വടക്കന്‍ കൊറിയയില്‍ വൈറസിനെ നേരിടാന്‍ പര്യാപത്യമായ മെഡിക്കല്‍ സംവിധാനങ്ങള്‍ നിലവില്ല. ഈ സാഹചര്യത്തിലാണ് ഔദ്യോഗികമായി കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് വര്‍ഷം മുമ്പ് തെക്കന്‍ കൊറിയലേക്ക് പോയ ഒരാള്‍ നിയമവിരുദ്ധമായി അതിര്‍ത്തി ലംഘിച്ച് വടക്കന്‍ കൊറിയലെത്തയിരുന്നു. ഇയാളിലൂടെയാണ് വൈറസ് രാജ്യ്തതിലെത്തിയതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ അതീവ സുരക്ഷാ സംവിധാനമുള്ള അതിര്‍ത്തി വഴി ആരെയും കടത്തിവിട്ടിട്ടില്ലെന്ന് സൗത്ത് കൊറിയ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊവിഡ് ലോകം മുഴുവനും പിടിമുറുക്കിയിട്ടും നോര്‍ത്ത് കൊറിയയില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കൊവിഡ് പൊട്ടിപുറപ്പെട്ടപ്പോള്‍ തന്നെ രാജ്യത്തിന്റെ അതിര്‍ത്തി അടച്ചിരുന്നതായും അധികൃതര്‍ വാദിച്ചിരുന്നു. തെക്കന്‍ കൊറിയയോട് അതിര്‍ത്തി പങ്കിടുന്ന കെയ്‌സാങ്ങിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. രോഗിക്ക് കര്‍ശന ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി.
ആരുമായും അടുത്ത ബന്ധം പുലര്‍ത്തരുതെന്ന് നിര്‍ദേശം നല്‍കിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് അപകടകരമായ അവസ്ഥയാണ്. ഇത് രാജ്യത്തെ ദുരന്തത്തിലേക്ക് നയിച്ചേക്കാമെന്നും മാധ്യമങ്ങള്‍ പറയുന്നു.