Covid19
ലോകത്ത് കൂടുതല്‍ പിടിമുറുക്കി കൊവിഡ്; രോഗബാധിതരുടെ എണ്ണം ഒരുകോടി 62 ലക്ഷം കവിഞ്ഞു

വാഷിംഗ്ടണ്‍ | ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. രാജ്യങ്ങളെല്ലാം അതീവ ജാഗ്രതയിലാണ്. പല രാജ്യങ്ങളും സമ്പൂര്‍ണ ലോക്ക് ഡൗണിലേക്കും മറ്റു നിയന്ത്രണങ്ങളിലേക്കും വീണ്ടും പ്രവേശിക്കുന്ന സാഹചര്യമാണുള്ളത്. ആഗോള തലത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി 62 ലക്ഷം പിന്നിട്ടിരിക്കുകയാണ്. വേള്‍ഡോമീറ്ററിന്റെ കണക്കു പ്രകാരം 1,62,00891 ആണ് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം. 6,48,445 ആണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ മരണം. 99,13,232 പേര്‍ രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ചവരുടെയും മരണത്തിന്റെയും എണ്ണത്തില്‍ അമേരിക്ക തന്നെയാണ് മുന്നില്‍. 43,15,709 പേര്‍ രോഗബാധിതരായപ്പോള്‍ 1,49,398 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 20,61,692 പേര്‍ രോഗത്തില്‍ നിന്ന് മോചിതരായി. ബ്രസീലാണ് തൊട്ടു പിന്നില്‍. 23,96,434 പേരെയാണ് ഇവിടെ കൊവിഡ് പിടികൂടിയത്. 86,496 പേരുടെ ജീവന്‍ പൊലിഞ്ഞു. 16,17,480 പേര്‍ക്ക് രോഗം ഭേദമായി. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് 13,85,494 പേര്‍ കൊവിഡ് പോസിറ്റിവായി. 32,096 പേര്‍ മരിച്ചു. 8,86,235 പേര്‍ രോഗമുക്തരായിട്ടുണ്ട്.
റഷ്യ (സ്ഥിരീകരിച്ചത്: 8,06,720, മരണം: 13,192), ദക്ഷിണാഫ്രിക്ക (4,34,200- 6,655), മെക്‌സിക്കോ (3,85,036- 43,374), പെറു (3,79,884- 18,030), ചിലി (3,43,592- 9,020), സ്‌പെയിന്‍ (3,19,501- 28,432), ബ്രിട്ടന്‍ (2,98,681- 45,738), ഇറാന്‍ (2,88,839- 15,484) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്ക്.