Connect with us

National

ബാബരി മസ്ജിദ് തകർത്ത കേസ്: തന്നെ വധശിക്ഷക്ക് വിധിച്ചാലും സന്തുഷ്ടയാകുമെന്ന് ഉമാ ഭാരതി

Published

|

Last Updated

ന്യൂഡല്‍ഹി| 1992ലെ ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ വിധി എന്താകുമെന്നതിനെ കുറിച്ച് ആശങ്കയില്ലെന്ന് ബി ജെ പി നേതാവ് ഉമാഭാരതി. വിധിയില്‍ കാര്യമില്ലെന്നും അവര്‍ പറഞ്ഞു. ബി ജെ പി നേതാക്കളായ ഉമാഭാരതി, എല്‍ കെ അധ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ ഗൂഡാലോചന കേസില്‍ പ്രതികളാണ്.

കോടതിയല്‍ താന്‍ നല്‍കിയ മൊഴി സത്യമാണ്. എന്താകും വിധിയെന്നതിനെ കുറിച്ച് ആശങ്കയില്ല, തന്നെ വധശിക്ഷക്ക് വിധിച്ചാലും താന്‍ അതില്‍ സന്തുഷ്ടയാകുമെന്നും അവര്‍ പറഞ്ഞു. തന്റെ ജന്‍മ സ്ഥലം അതില്‍ സന്തോഷിക്കുമെന്നും ഉമാഭാരതി കൂട്ടിചേര്‍ത്തു. ഈ മാസമാദ്യം ലഖ്‌നൗവിലെ പ്രത്യേക സി ബി ഐ കോടതിയില്‍ ബി ജെ പി നേതാവ് ഹാജരായി മൊഴി രേഖപ്പെടുത്തിയിരുന്നു.

ശനിയാഴ്ച വിഡിയോ കോണ്‍ഫറന്‍സ് വഴി എല്‍ കെ അധ്വാനി മൊഴി നല്‍കിയിരുന്നു. ആഗസ്റ്റ് 31നകം കേസില്‍ വിധി പ്രസ്താവിക്കുന്നതിനായി കോടതി ദിവസവും വാദം കേള്‍ക്കല്‍ നടത്തുണ്ട്.

അതേസമയം, ഉമാഭാരതിയെ വിമര്‍ശിച്ച് എന്‍ സി പി നേതാവ് ശരജ് പവാര്‍ രംഗത്തെത്തിയിരുന്നു. രാമ ക്ഷേത്രം നിര്‍മ്മിച്ചാല്‍ കൊറോണ ഇല്ലാതാകുമെന്നാണ് ചിലരുടെ വിചാരമെന്ന് ശരദ് പവാര്‍ ഉമാഭാരതിയെ പരിഹസിച്ച് പറഞ്ഞു.

Latest