Connect with us

Gulf

ഐ പി എൽ; യു എ ഇയിൽ ക്രിക്കറ്റ് പ്രേമികൾ ആവേശത്തിൽ

Published

|

Last Updated

ദുബൈ | ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ പി എൽ) യു എ ഇയിൽ നടക്കുമെന്നത് ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കി. സെപ്തംബർ 19 മുതൽ നവംബർ 8 വരെയാണ് ലീഗിന്റെ പതിമൂന്നാം പതിപ്പെന്ന് ചെയർമാൻ ബ്രിജേഷ് പട്ടേൽ ഡൽഹിയിൽ വ്യക്തമാക്കി. അബുദാബി, ദുബൈ, ഷാർജ എന്നിവടങ്ങളിലായിരിക്കും മത്സരങ്ങൾ.
സാധാരണ വിമാനങ്ങൾ സർവീസ് ആരംഭിച്ചില്ലെങ്കിൽ ചാർട്ടേഡ് വിമാനങ്ങളെ ആശ്രയിക്കും.

പ്രമുഖ ഇന്ത്യൻ കളിക്കാർക്ക് പുറമെ, പാകിസ്ഥാനിൽ നിന്ന് ഒഴികെ വിവിധ രാജ്യങ്ങളിൽ നിന്ന് കളിക്കാർ എത്തും. ഇംഗ്ലണ്ടിൽ ഇപ്പോൾ വെസ്റ്റിൻഡീസ് പര്യടനമുണ്ട്. സെപ്റ്റംബർ 15 വരെ ഇംഗ്ലണ്ടിലെയും ഓസ്ട്രേലിയയിലെയും കളിക്കാർ യുകെയിൽ പരമ്പരയിൽ ഏർപെടും. അത് കഴിഞ്ഞാൽ രാജ്യാന്തര കളിക്കാർ സ്വതന്ത്രമാകും. അവർക്കു നേരിട്ട് യു എ ഇയിൽ എത്താം. അടുത്തയാഴ്ച നടക്കുന്ന ഭരണസമിതി യോഗത്തിൽ അന്തിമതീരുമാനം ഉണ്ടാകും.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഗവേണിംഗ് കൗൺസിൽ യോഗത്തിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക, എന്നാൽ ലോജിസ്റ്റിക് പദ്ധതികൾ തയ്യാറാക്കുന്നതിനായി ബോർഡ് ഓഫ് ക്രിക്കറ്റ് ഫോർ ഇന്ത്യ (ബിസിസിഐ) ഫ്രാഞ്ചൈസികളുമായി ധാരണയിൽ എത്തിയിട്ടുണ്ട്.
ഒക്ടോബർ-നവംബർ മാസങ്ങളിൽ ഓസ്ട്രേലിയയിൽ നടത്താൻ നിശ്ചയിച്ച ടി-20 ലോകകപ്പ് ഐ സി സി തിങ്കളാഴ്ച ഉപേക്ഷിച്ചിരുന്നു. ഇതാണ് ഐ പി എല്ലിന് ഗുണകരമായത്.
ഐ പി എൽ നടത്താൻ യു എ ഇ അധികൃതർ സമ്മതം നൽകിയിട്ടുണ്ട്.

---- facebook comment plugin here -----

Latest