National
ചികിത്സക്കായി മണിക്കൂറുകളോളം കാത്തിരുന്നു; നിർമാണ തൊഴിലാളി ആശുപത്രി പരിസരത്തെ മരച്ചുവട്ടിൽ മരിച്ചു

ഹൈദരാബാദ്| ആറു മണിക്കൂറോളം കാത്തിരുന്നിട്ടും ചികിത്സ കിട്ടാത്തതിനെത്തുടർന്ന് ആന്ധ്രാപ്രദേശിൽ 45 കാരനായ നിർമാണ തൊഴിലാളി ആശുപത്രി പരിസരത്തെ മരച്ചുവട്ടിൽ മരിച്ചു. ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിൽ ഇന്നലെ പുലർച്ചെയാണ് സംഭവം.
ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് ആത്സമയെത്തുടർന്ന് ഇയാളെ അനന്തപൂരിലെ ധർമ്മാവരത്തെ സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഇദ്ദേഹം ഭാര്യയോടും ഗർഭിണിയായ മകളോടൊപ്പം മണിക്കൂറുകളോളം ചികിത്സയക്കായി ആശുപത്രി പരിസരത്തെ മരച്ചുവട്ടിൽ കാത്തിരുന്നു. എന്നാൽ ആറ് മണിക്കൂറോളം കാത്തിരുന്നിട്ടും ഡോക്ടർമാരും മറ്റ് നഴ്‌സുമാരും ഇയാൾക്ക് വേണ്ട പരിചരണം നൽകിയില്ലെന്നും ഇതേത്തുടർന്ന് ഇയാൾ മരച്ചുവട്ടിൽ വച്ചെന്നെ മരിച്ചെന്നും ബന്ധുക്കൾ പറഞ്ഞു.
അതേസമയം, രോഗിയെ അവഗണിച്ചെന്ന ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. ഇയാൾ തുടക്കത്തിൽ ആശുപത്രിയിലേക്ക് വന്നിട്ടില്ല. തുടക്കത്തിൽ ഇവർ മറ്റുപല സ്വകാര്യ ആശുപത്രികളിലും പോയി. പക്ഷേ അവിടെനിന്നൊന്നും ചികിത്സ കിട്ടിയില്ല. ഒടുവിൽ ഇവിടേക്ക് എത്തുമ്പോഴേക്കും രോഗിയുടെ നില ഗുരുതരമായിത്തിർന്നിരുന്നു. ഇവിടെ എത്തിയ ഉടൻ ഐപി ഷീറ്റ് നൽകിയെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. മതുക്കുമ്പോൾ രോഗിയുടെ നില അതീവ ഗുരുതരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചയാളുടെ കുടുംബം മരിച്ചതിനു ശേഷം ആശുപത്രി അധികൃതർ മൃതദേഹം അണുവിമുക്തമാക്കുകയും കൊവിഡ് പരിശോധനക്കായി സാമ്പിളുകൾ എടുക്കുകയും ചെയ്തു. തെലാങ്കുദേശം ദേശീയ ജനറൽ സെക്രട്ടറി ലോകേഷ് അനന്തപൂർ സംഭവത്തിൽ അപലപിച്ച് രംഗത്തെത്തി.