Kerala
കോഴിക്കോട് കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മകളും മരിച്ചു

കോഴിക്കോട് |വ്യാഴാഴ്ച കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മകളും മരിച്ചു. കാരപ്പറമ്പ് സ്വദേശി ഷാഹിദ(50) ആണ് മരിച്ചത്. കാന്‍സര്‍ ബാധിതയായിരുന്നു. ഇവരുടെ കൊവിഡ് പരിശോധനാഫലം പുറത്തുവന്നിട്ടില്ല.
ഷാഹിദയുടെ മാതാവ് കോഴിക്കോട് കരിക്കാംകുളം കൊളക്കാട്ടുതാഴംവയല്‍ റുഖിയാബി (67) മെഡിക്കല്‍ കോളജ് ആശുപത്രി മെഡിസിന്‍ വാര്‍ഡില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
---- facebook comment plugin here -----