Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് രണ്ടാമതൊരു കൊവിഡ് മരണം കൂടി; മരിച്ചത് പാലക്കാട് സ്വദേശിനി

Published

|

Last Updated

പാലക്കാട് | സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ്  മരണം കൂടി. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി (40) ആണ് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കൊവിഡ് മരണമാണിത്. കാസര്‍കോട് സ്വദേശി നബീസ(75) രാവിലെ ചികിത്സയിലിരിക്കെ മരിച്ചിരുന്നു

കൊല്ലങ്കോട് സ്വദേശി അഞ്ജലി ഇന്ന് പുലര്‍ച്ചെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അഞ്ജലിയെ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പ്രമേഹ ബാധിതയായിരുന്നു അഞ്ജലി.
ഈ മാസം ആദ്യമാണ് അഞ്ജലി തിരുപ്പൂരില്‍ നിന്ന് മകനോടൊപ്പം ബൈക്കില്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്. മകന്റെ പരിശോധന ഫലം വന്നിട്ടില്ല. ഭര്‍ത്താവ്: സുരേന്ദ്രന്‍

Latest