Connect with us

Covid19

ഫലപ്രദമായ ഇടപെടലുകളിലൂടെ കൊവിഡിനെ നിയന്ത്രിക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന

Published

|

Last Updated

വാഷിംഗ്ടണ്‍ ഡിസി | ഫലപ്രദമായ ഇടപെടലുകളിലൂടെ കൊവിഡ് വൈറസിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന. ഏറ്റവും കൂടുതല്‍ വൈറസ് ബാധയും മരണങ്ങളും ഉള്ള ചില രാജ്യങ്ങള്‍ക്ക് പോലും വൈറസിനെ നിയന്ത്രിച്ച് നിര്‍ത്താനായെന്ന് ലോകാരോഗ്യ സംഘടന വക്താവ് ഡോ. മരിയ വാന്‍കെര്‍കോവ് അവകാശപ്പെട്ടു.

രാജ്യം സമ്പന്നമോ ദരിദ്രമോ എന്നത് പ്രശ്‌നമല്ല, ആരോഗ്യമേഖലയുടെ പ്രവര്‍ത്തനവും ഭരണകൂടങ്ങളുടെ സമീപനവും അടക്കം എല്ലാ മേഖലകളും ഒറ്റക്കെട്ടായി ഇടപെട്ടാല്‍ കൊവിഡിനെ നിയന്ത്രിക്കാനാകുമെന്ന് അവര്‍ വ്യക്തമാക്കി.

സാമൂഹ്യ അകലം, കൈ കഴുകല്‍, മാസ്‌ക് ധരിക്കല്‍, ജാഗ്രത പാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി പാലിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും അവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

Latest